ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 724 ആയെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനിടെ, മഹാരാഷ്ട്രയില്‍ അഞ്ചു പേര്‍ക്കു കൂടി ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചു. നാഗ്പൂരില്‍ നാലു പേരുടെയും ഗോണ്ടിയയില്‍ ഒരാളുടെയും പരിശോധനാഫലമാണ് പോസിറ്റീവായത്. രാജസ്ഥാനിലും ബിഹാറിലും രണ്ടു പേര്‍ക്ക് വീതവും തെലങ്കാനയില്‍ ഒരാള്‍ക്കും ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

