കനത്ത മഴയിൽ മഹാരാഷ്ട്രയിൽ മാത്രം ഇന്ന് നാല് പേർ മരിച്ചു. നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവുകയും ചെയ്തു. ബദരിനാഥ് ദേശീയ പാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.
കനത്ത മഴയിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. മഹാരാഷ്ട്ര, ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളെ കനത്ത മഴ ബാധിച്ചു. മഹാരാഷ്ട്രയാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. മുട്ട പാലത്തിന് സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ മൂന്ന് കൗമാരക്കാർ ഷോക്കേറ്റ് മരിച്ചു.
ഗുജറാത്തിൽ അപകട മേഖലകളിൽ നിന്നും ആളുകളെ മാറ്റി. വത്സദ് ജില്ലയിലെ ജനവാസ മേഖലയായ കാശ്മീർ നഗറിൽ നിന്ന് മാത്രം 150പേർ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.


