ഇംഫാൽ : മണിപ്പൂരിൽ വെടിവെപ്പ് കേസുമായി ബന്ധപ്പെട്ട് ബിജെപി യുവജന വിഭാഗം തലവൻ അറസ്റ്റിൽ. ഇംഫാലിലെ സെഗാ റോഡ് വെടിവെപ്പ് കേസിലാണ് അറസ്റ്റ്. ഒരു സ്ത്രീ ഉൾപ്പെടെ അഞ്ച് പേർക്ക് വെടിയേറ്റ സംഭവത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് മുൻ സംസ്ഥാന ഭാരതീയ ജനതാ യുവ മോർച്ച തലവനെ മണിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇംഫാൽ ഈസ്റ്റ് ജില്ലയിലെ വാങ്ഖേയ് നിങ്തെം പുഖ്രി മാപാലിലെ വീട്ടിൽ നിന്നാണ് ശനിയാഴ്ച രാത്രി ഇംഫാൽ പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. ആയുധ നിയമം, കർഫ്യൂ ലംഘനം, ഭീഷണിപ്പെടുത്തൽ, വധശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

