റാഞ്ചി: ജാര്‍ഖണ്ഡ് വിദ്യാര്‍ഥി പ്രതിഷേധത്തിന് നേതൃത്വം നല്കിയ ദേവേന്ദ്ര നാഥ് മഹ്തോയെ പൊലീസ് മര്‍ദിച്ചു എന്ന് പരാതി. റാഞ്ചിയിലെ ആശുപത്രിയില്‍ നിന്ന് പുറത്തുപോകുന്നത് പൊലീസ് തടഞ്ഞുവെന്ന് ആരോപണം. പൊലീസ് നടപടിയില്‍ നെഞ്ചിന് പരുക്കേറ്റതായും മഹ്തോ പറഞ്ഞു.
പൊലീസ് നടപടിയില്‍ തനിക്ക് നെഞ്ചിന് പരുക്കേറ്റതായും മഹ്തോ പറഞ്ഞു. റാഞ്ചിയിലെ സാദര്‍ ഹോസ്പിറ്റലില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ടൊരു വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. പുറത്തുപോകുന്നതില്‍ നിന്ന് തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുമായി പിടിവലിയില്‍ ഏര്‍പ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൊലീസ് ബലമായി അദ്ദേഹത്തെ ആശുപത്രി മുറിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നതും കാണാം.
ഓഗസ്റ്റ് 2-ന് ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരത്തിന്റെ 14ാം ദിവസത്തിലാണ് മഹ്തോ. റാഞ്ചി നിയമസഭാ ഘരാവോ മാര്‍ച്ചിന് പിന്നാലെയാണ് അദ്ദേഹത്തെ സാദര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

