കേദാര്‍നാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ് സന്ദര്‍ശനവും രുദ്ര ഗുഹയിലെ ഏകാന്ത ധ്യാനവും രാജ്യമാകെ ചര്‍ച്ചയാകുകയാണ്. ഏകാന്ത ധ്യാനത്തിനിടയിലെ ക്യാമറ കണ്ണുകളെ പരിഹസിച്ച് തമിഴ് നടന് പ്രകാശ് രാജ് അടക്കമുള്ളവര്‍ രംഗത്തെത്തിയപ്പോള്‍ മോദിക്ക് വേണ്ടി കേദാര്നാഥിലൊരുക്കിയ ചുവപ്പ് പരവതാനിയെ ആണ് ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും കൂടുതല്‍പേരും വിമര്‍ശിക്കുന്നത്.
Visuals of Prime Minister Narendra Modi offering prayers at Kedarnath temple. #Uttarakhand pic.twitter.com/9dtnL0rX6I
— ANI (@ANI) May 18, 2019
ലോക പ്രസിദ്ധമായ കാന്‍ ചലച്ചിത്രോത്സവത്തിലെ റെഡ് കാര്‍പെറ്റില്‍ താരങ്ങള്‍ തിളങ്ങുന്നതുപോലെയാണോ മോദിയുടെ സഞ്ചാരം എന്ന ചോദ്യമാണ് നിരവധി പേര് ട്വിറ്ററിലൂടെ ഉയര്‍ത്തുന്നത്. കേദാര്‍നാഥില്‍ മോദിക്ക് മാത്രമായി എന്തിനാണ് ചുവപ്പ് പരവതാനി സജ്ജമാക്കിയതെന്ന ചോദ്യം ഉയര്‍ത്തുന്നവരും കുറവല്ല.

