ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിനു പിന്നില്‍ സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ചാവേര്‍ മുന്നൊരുക്കങ്ങളെക്കുറിച്ച് ഇന്റലിജന്‍സ് വിവരശേഖരണം നടത്തിയില്ല. വന്‍ തോതില്‍ സ്ഫോടകവസ്തുക്കളുള്ള വാഹനം തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ ആരോപിച്ചു.
എന്നാല്‍ ആക്രമണത്തിനു പിന്നിലുള്ള ആരെയും വെറുതെ വിടില്ല. സംസ്ഥാനത്തു നിന്ന് ഭീകരവാദത്തിന്റെ ഓരോ അടയാളവും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ നടത്തുന്നതിനു സമാനമായ ആക്രമണമാണ് കശ്മീരില്‍ ഉണ്ടായത്. ഭീകരര്‍ക്കെതിരെ സര്‍ക്കാര്‍ നടപടികള്‍ വിജയം കാണുന്നതിന്റെ നിരാശ കാരണമാണു ഭീകരാക്രമണം ഉണ്ടായതെന്നും ഗവര്‍ണ്ണര്‍ കൂട്ടിച്ചേര്‍ത്തു.


