ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടിത്തം. ലോറന്‍സ് റോഡിലെ ചെരുപ്പ് നിര്‍മാണ ഫാക്ടറിയില്‍ തീപിടിത്തം. 26 ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാന്‍ ശ്രമിക്കുകയാണ്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

