ജയ്പുര്‍: രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. ആല്‍വാര്‍ ജില്ലയിലെ ബറോഡാമിയോ പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. രണ്ടു പേര് ചേര്‍ന്നാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നാല് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാൽ പ്രതികളെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.


