അഹമ്മദാബാദ് : ഗുജറാത്ത് കലാപത്തിൽ വേട്ടക്കാരനായും ഇരയായും പ്രത്യക്ഷപ്പെട്ടു രാജ്യത്തെ നടുക്കിയ രണ്ടു പേർ ഐക്യത്തിന്റെ പ്രതീകമായ ഒരു ചടങ്ങിൽ. കലാപത്തിൽ ആക്രമണകാരിയായിരുന്ന അശോക് മോച്ചിയും ഇരുകൈകളും കൂപ്പി ജീവനു വേണ്ടി യാചിച്ച കുത്തബുദീൻ അൻസാരിയും മോച്ചി തുടങ്ങിയ ഏകതാ ചെരിപ്പു കടയുടെ ഉദ്ഘാടന വേളയിലാണ് ഒത്തുകൂടിയത്.
ഏക്ത ചപ്പല്‍ ഘര്‍ എന്ന പേരില്‍ അശോക് തുറന്ന ചെരിപ്പുകട കഴിഞ്ഞ ദിവസമാണ് അന്‍സാരി ഉദ്ഘാടനം ചെയ്തത്. 2002ല്‍ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ട ഗുജറാത്ത് കലാപത്തിന്റെ ഭീകരത മുഴുവന്‍ പുറത്ത് കൊണ്ടുവന്നതായിരുന്നു ഇരുകയ്യുകളും കൂപ്പി ജീവന് വേണ്ടി യാചിക്കുന്ന അന്‍സാരിയുടെ ചിത്രം. അന്ന് കലാപകാരിയുടെ മുഴുവന്‍ രൗദ്രരൂപത്തിലായിരുന്നു അശോകുണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറം കലാപത്തെയും വംശീയഹത്യകളേയും തള്ളിപ്പറഞ്ഞ് അശോക് മത സൗഹാര്‍ദ്ദത്തിനായി മുന്നോട്ട് വന്നിരുന്നു. 2014ലാണ് ഇരുവരും സൗഹൃദത്തിന്റെ പാതയിലെത്തുന്നത്. സിപിഎം പ്രവര്‍ത്തകനായ കലീം സിദ്ദിഖിയാണ് ഇരുവരെയും സൗഹൃദത്തിന്റെ പാതിയിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്. ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്ന് സിദ്ധിഖി വ്യക്തമാക്കി.മുന്‍പ് സിപിഎം നേതാവ് പി ജയരാജന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്താന്‍ ഇരുവരും കേരളത്തിലെത്തിയിരുന്നു.
വർഷങ്ങൾക്കു ശേഷം, കലാപത്തെയും വംശീയഹത്യകളെയും തള്ളിപ്പറഞ്ഞ് അശോക് മോച്ചി മതസൗഹാർദത്തിനായി രംഗത്തുവന്നിരുന്നു. മോച്ചി ആരംഭിച്ച ചെരിപ്പുകട കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് അൻസാരി. ഇരുവരും കേരളത്തിൽ സിപിഎം ഒരുക്കിയ വേദിയിൽ ഒരുമിച്ചെത്തിയത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇരുവരെയും പുതിയ പാതയിലേക്കു കൊണ്ടുവരാൻ മുൻകൈയെടുത്തത് നഗരത്തിലെ സാമൂഹികപ്രവർത്തകനായ കലീം സിദ്ധീഖി. മോച്ചിക്കു ചെരിപ്പുകട തുടങ്ങാൻ സഹായം ചെയ്തതും സിപിഎമ്മാണെന്നു സിദ്ധീഖി വ്യക്തമാക്കി.

