1952 ഫെബ്രുവരിയില്‍ ലാഹോറിലെ ഒരു ആയുര്‍വേദ വൈദ്യൻ്റെ മകളായാണ് സുഷമ സ്വരാജിൻ്റെ ജനനം. കുടുംബം പിന്നീട് ഹരിയാനയിലെ അംബാലയിലേക്കു താമസം മാറി. ഹരിയാന മുഖ്യമന്ത്രി ഭഗവദ് ദയാല്‍ ശര്‍മയുമായി പരിചയപ്പെടാനും ലോഹ്യാ സോഷ്യലിസത്തിെന്റ പാതയിലൂടെ ഹരിയാനയില്‍ മന്ത്രിയാകാനും കഴിഞ്ഞു. നിയമസഭയിലെ ഏറ്റവും മികച്ച പ്രസംഗകയായിരുന്നു. ശര്‍മയാണ് അഭിഭാഷകവൃത്തിയില്‍നിന്ന് രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നത്.

പഞ്ചാബ് സര്‍വകലാശാലയില്‍ പഠിക്കുമ്ബോള്‍ സ്വരാജ് കൗശലിനെ പരിചയപ്പെട്ടത് ജീവിതത്തിലും രാഷ്ട്രീയത്തിലും സുപ്രധാന വഴിത്തിരിവുകള്‍ക്ക് ഇടയാക്കി. 1977ല്‍ ദയാല്‍ ശര്‍മയുടെ മന്ത്രിസഭയില്‍ തൊഴില്‍ മന്ത്രിയാവുമ്ബോള് വയസ്സ് 25. രാജ്യെത്ത ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രി. അതൊരു റെക്കോഡായിരുന്നു.

രാഷ്ട്രീയത്തില്‍ പല റെക്കോഡുകള്‍ക്കും ഉടമയാണ് സുഷമ. 1996ല്‍ ഡല്‍ഹിയില്‍നിന്ന് ലോക്സഭയിലേക്കു ജയിച്ചത് 1.14 ലക്ഷം വോട്ടിെന്റ ഭൂരിപക്ഷത്തില്‍. പിന്നീട് ഡല്‍ഹിയിലെ ആദ്യ വനിത മുഖ്യമന്ത്രി. ബി.ജെ.പിയുടെ ആദ്യ വനിത ജനറല്‍ സെക്രട്ടറി, ഇന്ത്യയിലെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ വക്താവാകുന്ന ആദ്യ വനിത എന്നീ അപൂര്‍വതകളും സുഷമക്കു സ്വന്തം. 1987ല്‍ ദേവിലാല്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടി രൂപവത്കരിച്ചപ്പോള്‍ ജനതാപാര്‍ട്ടിയെ കൈയൊഴിഞ്ഞ് കാവിയണിഞ്ഞു. സുഷമയുടെ അസാമാന്യമായ പ്രസംഗപാടവം കണ്ട പാര്‍ട്ടി അവരെ ദേശീയ രാഷ്ട്രീയത്തിലേക്കു കൊണ്ടുവന്നു. അങ്ങനെ ആദ്യം രാജ്യസഭയിലേക്കും പിന്നീട് ലോക്സഭയിലേക്കും.

വിജയത്തിെന്റ കഥമാത്രം രചിച്ച സുഷമക്ക് ഡല്‍ഹി വാട്ടര്‍ലൂ ആയി. ഉള്ളി മുതല്‍ ഉപ്പു വരെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയര്‍ന്നത് വിനയായി. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയേറ്റു. അങ്ങനെ സുഷമ വീണ്ടും ദേശീയ രാഷ്ട്രീയത്തിലേക്കു മടങ്ങി. ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാറില്‍ വാര്‍ത്തവിതരണ പ്രക്ഷേപണം, ആരോഗ്യം, കുടുംബക്ഷേമം, പാര്‍ലമെന്ററികാര്യം എന്നീ ചുമതലകള്‍ വഹിച്ചു. ദൂരദര്‍ശനില്‍ ചില ശുദ്ധീകരണങ്ങള്‍ നടത്തി. ടെലിവിഷനിലെ അശ്ലീലപരസ്യങ്ങള് നിരോധിച്ചു. വിദേശത്തുനിന്നുള്ള ലൈംഗികഭാഷണങ്ങളും അവയുടെ പരസ്യങ്ങളും വിലക്കി. ഇത്തരത്തിലുള്ള പല പരിഷ്കാരങ്ങളും അവര്‍ക്ക് ‘പര്ദയിടുന്ന മന്ത്രി’ എന്ന പദവി നേടിക്കൊടുത്തു. 2006 ഏപ്രിലില്‍ മധ്യപ്രദേശില്‍നിന്ന് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പിയുടെ രാജ്യസഭ ഉപനേതാവായിരുന്നു.
മധ്യപ്രദേശിലെ വിദിശയില്‍നിന്ന് പതിനഞ്ചാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 3.89 ലക്ഷത്തിെന്റ റെക്കോഡ് ഭൂരിപക്ഷം. 1975 ജൂലൈ 13നായിരുന്നു വിവാഹം. സുഷമയെയും സ്വരാജിനെയും ലിംക ബുക്ക് ഓഫ് റെക്കോഡ്സ് ഏറ്റവും മികച്ച വിശിഷ്ട ദമ്ബതികളായി തെരഞ്ഞെടുത്തിരുന്നു. മേഘാലയയില്‍ ഗവര്‍ണറായപ്പോള്‍ സ്വരാജും ഒരു അപൂര്‍വ ബഹുമതിക്ക് ഉടമയായി. രാജ്യെത്ത ഏറ്റവും പ്രായം കുറഞ്ഞ ഗവര്‍ണര്‍. ഈ ദമ്ബതികള്‍ക്ക് ഒരു മകളുണ്ട്.


