ന്യൂഡല്‍ഹി: പ്രവാസികളായുള്ള ഇന്ത്യക്കാരുടെ വിവാഹം നിര്‍ബന്ധമായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ബില്ല് വിദേശ കാര്യമന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അവതരിപ്പിച്ചു.
ഇന്ത്യയിലോ പുറത്തോ പ്രവാസി ഇന്ത്യക്കാര്‍ വിവാഹത്തിന് ശേഷം 30 ദിവസത്തിനുള്ള രജിസ്റ്റര്‍ ചെയ്യണം. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഇന്ത്യക്ക് പുറത്തുള്ള എംബസികളില്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥരെ നിശ്ചയിക്കുമെന്നും സുഷമ സ്വരാജ് വ്യക്തമാക്കി. വിവാഹം രജിസ്റ്റര്‍ ചെയ്യാത്തവരുടെ പാസ്പോര്‍ട്ട് റദ്ദാക്കാനും കണ്ടുകെട്ടാനുമുള്ള അധികാരം സര്‍ക്കാരിന് ഉണ്ടാകും.

