ജയ്പൂര്‍: . നിലവിലെ ഫലസൂചനകളനുസരിച്ച് 60 സീറ്റുകളുമായി ബിജെപി മുന്നിട്ടുനില്‍ക്കുകയാണ്.
തൊട്ടുപിന്നാലെ 50 സീറ്റുകളുമായി കോണ്‍ഗ്രസും ഒപ്പമുണ്ട്.
ജനവിധിയില്‍ രാജസ്ഥാനില്‍ നിര്‍ണായകമാണ് മറ്റുള്ള പാര്‍ട്ടികളും. നിലവില്‍ 17 സീറ്റുകളുമായി മറ്റുള്ളവരുമുണ്ട്. അതിനാല്‍ തന്നെ തൂക്ക് നിയമസഭയ്ക്കുള്ള സാധ്യതകളും തള്ളിക്കളയാനികില്ല.
സര്‍ദാര്‍പുരയില്‍ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ടാണ് മുന്നില്‍. ജല്‍റാപഠനില്‍ ബിജെപിയുടെ വസുന്ധരാ രാജയും തനകില് നിന്നും സച്ചിൻ പൈലറ്റും മുന്നിട്ടു നില്‍ക്കുന്നുണ്ട്.
മധ്യപ്രദേശ് അടക്കം നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്ന് പുറത്തുവരുന്നത്. രാജസ്ഥാനില്‍ 199 സീറ്റുകള്‍, മധ്യപ്രദേശില്‍ 230, ഛത്തീസ്ഗഡില്‍ 90, തെലുങ്കാനയില്‍ 119 എന്നിങ്ങനെയാണ് ആകെ സീറ്റുകളുടെ എണ്ണം.
എക്സിറ്റ് പോള്‍ ഫലമനുസരിച്ച് തെലങ്കാനയിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിയ്ക്കാണ് മുന്‍തൂക്കമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.


