തൃശൂര്‍: അതിരപ്പിള്ളി ആനക്കയത്ത് സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. കാടിനുള്ളില്‍ നിന്നും ആന പെട്ടെന്ന് ബസിന് നേര്‍ക്ക് പാഞ്ഞടുക്കുകയായിരുന്നു.അര മണിക്കൂറോളം ആന റോഡില്‍ തന്നെ തുടര്‍ന്നു.അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടില്‍ ഓടുന്ന ബസിന് നേര്‍ക്കാണ് ആന പാഞ്ഞടുത്തത്. ആനയെ കണ്ടെങ്കിലും, ആന റോഡിലേക്ക് വരില്ലെന്ന വിശ്വാസത്തില്‍ ബസ് മുന്നോട്ടു പോകുകയായിരുന്നു. ഇതിനിടെയാണ് ആന റോഡിലേക്ക് കുതിച്ചെത്തിയത്.
Home Kerala അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; മദപ്പാടുണ്ടെന്ന് സംശയം, ജാഗ്രതാ നിര്‍ദേശം
അതിരപ്പിള്ളിയില്‍ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; മദപ്പാടുണ്ടെന്ന് സംശയം, ജാഗ്രതാ നിര്‍ദേശം
by രാഷ്ട്രദീപം
by രാഷ്ട്രദീപം

