തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്കിലെ സാമ്പത്തിക തട്ടിപ്പില്‍ പ്രശ്ന പരിഹാരത്തിനായി എകെജി സെന്ററില്‍ യോഗം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ.കണ്ണനും പങ്കെടുക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പു കേസുകളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗം.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ കരുവന്നൂര്‍ വിഷയം രാഷ്ട്രീയ പ്രതിയോഗികള്‍ക്ക് ആയുധമായി നല്കാന് സിപിഎം ആഗ്രഹിക്കുന്നില്ല. സഹകരണമേഖലയിലെ ക്രമക്കേടുകള്‍ക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന എതിര്‍പ്പും സിപിഎം കണക്കിലെടുക്കുന്നു. സിപിഎമ്മിന്റെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം എത്താനുള്ള സാധ്യതയുണ്ടെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
പണം നഷ്ടപ്പെട്ടവര്‍ക്ക് തുക തിരികെ നല്കി ജനരോഷം തണുപ്പിക്കാനാണ് ശ്രമം. കേരള ബാങ്കില്‍നിന്ന് 50 കോടിയോളം രൂപ കരുവന്നൂര്‍ തട്ടിപ്പിന് ഇരയായവര്‍ക്ക് നല്‍കാനായി കൈമാറാന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യം ആലോചനയിലുണ്ടെന്ന് എം.കെ.കണ്ണന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യവും സഹകരണ മേഖലയില്‍ അടിയന്തരമായി നടപ്പിലാക്കേണ്ട കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.


