തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ അഞ്ചു മണിക്കൂര്‍ നിര്‍ത്തിവെക്കും.വൈകിട്ട് നാലു മുതല്‍ രാത്രി ഒന്‍പത് മണിവരെയായിരിക്കും സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കുക.
പത്മമനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ആറാട്ട് ഘോഷയാത്ര വിമാനത്താവളത്തിലൂടെ പോകുന്നതിനാലാണ് സര്‍വീസുകള്‍ നിര്‍ത്തുന്നത്.സര്‍വീസുകള്‍ പുനഃക്രമീകരിച്ചിട്ടുണ്ടെന്നും പുതുക്കിയ സമയക്രമം അതത് എയര്‍ലൈനുകളില്‍ നിന്ന് ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.


