കുണ്ടന്നൂർ തേവര പാലം ഒരുമാസത്തേക്ക് അടച്ചിടുമെന്ന് അറിയിപ്പ്. ഈ മാസം 15 മുതൽ അടുത്ത മാസം 15 വരെ പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്താനാണ് തീരുമാനം. ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണി പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകിയിരുന്നു. പണി നടക്കുന്നതിന്റെ ഭാഗമായിട്ടാണ് പാലം അടച്ചിടുക.
കഴിഞ്ഞ ജൂലൈയിൽ അറ്റകുറ്റ പണികൾക്കായി പാലം രണ്ട് ദിവസത്തേക്ക് അടച്ചിരുന്നു. പാലം ഉൾപ്പെടുന്ന റോഡിലെ ടാർ മുഴുവൻ പൊളിച്ച് നവീകരിക്കാനായിരുന്നു സെപ്റ്റംബറിലും നിയന്ത്രണമേർപ്പെടുത്തിയത്. അതിന് പിന്നാലെയാണ് ഇപ്പോൾ കുഴികൾ വീണ്ടും രൂപപ്പെട്ടത്. പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് കുണ്ടന്നൂർ ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങൾ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണി വരെ മാത്രം വെണ്ടുരുത്തി പാലം വഴി എംജി റോഡിൽ പ്രവേശിച്ച് കുണ്ടന്നൂരിലേക്ക് പോകണം. തൃപ്പൂണിത്തുറ കുണ്ടന്നൂർ ഭാഗങ്ങളിൽ നിന്നും പശ്ചിമ കൊച്ചി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജംഗ്ഷനിലെത്തി എംജി റോഡ് വഴി പോകണമെന്നും അറിയിപ്പിലുണ്ട്.