തിരുവനന്തപുരം: പൊലീസിനുനേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാം പൊലീസിനുനേരെയാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായത്. ഒരു പൊലീസുകാരന് പരിക്കേറ്റു. സി.പി.ഒ ടിനോ ജോസഫിനാണ് പരിക്കേറ്റത്.
പൊലീസിനുനേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഘം ജീപ്പ് പൂര്‍ണമായും അടിച്ച് തകര്‍ക്കുകയായിരുന്നു. സമീപത്തെ വീടുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. അക്രമിസംഘം വനത്തില്‍ ഒളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.


