തിരുവനന്തപുരം : സംസ്ഥാന ബജറ്റ് അവതരണം ഫെബ്രുവരി അഞ്ചിന്. രണ്ടാം തീയതി നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റ് ഒന്നാം തീയതിയായേക്കുമെന്ന സൂചനകളെ തുടര്‍ന്നാണ് മാറ്റം. ഈ മാസം 25 ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാകും നിയമസഭാ സമ്മേളനത്തിന്റെ തുടക്കം. 29 മുതല്‍ 31 വരെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച നടക്കും. ഫെബ്രുവരി 1, 2 തീയതികളില്‍ ബില്ലുകളും മറ്റും പരിഗണിക്കും.
ബജറ്റ് കഴിഞ്ഞ് ഫെബ്രുവരി 6 മുതല്‍ 11 വരെയും 15 മുതല്‍ 25 വരെ നിയമസഭ ഉണ്ടായിരിക്കില്ല. ഫെബ്രുവരി26 ന് പുനരാരംഭിക്കുന്ന സമ്മേളനം സമ്പൂര്‍ണ ബജറ്റ് പാസാക്കിയ ശേഷം മാര്‍ച്ച് 27ന് സമാപിക്കുന്ന വിധത്തിലാണ് ഇപ്പോഴുള്ള ഷെഡ്യൂള്‍. ഫെബ്രുവരിയില്‍ ലോക്സഭാ തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നാല്‍ സമ്മേളനം ഇടയ്ക്കു വച്ച് അവസാനിപ്പിക്കും. അങ്ങനെയായാല്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കി സഭ പിരിയും.ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സഭ ചേര്‍ന്ന് ബജറ്റ് പാസാക്കും.


