തിരുവനന്തപുരം: സഹകരണവകുപ്പ് 101 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയ കണ്ടല സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റും സിപിഐ നേതാവും നിലവില്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ. സംസ്ഥാന നേതൃത്വം നടപടിക്ക് ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്കി.
രാവിലെ ചേരുന്ന ജില്ലാ എക്സിക്യൂട്ടീവില്‍ തീരുമാനമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന് പറഞ്ഞു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെ തുടങ്ങിയ റെയ്ഡും ചോദ്യം ചെയ്യലും 20 മണിക്കൂര്‍ പിന്നിട്ടതോടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഭാസുരംഗനെ ഇ.ഡി കസ്റ്റഡിയില്‍ എടുത്തെന്നാണ് സൂചന.


