തിരുവനന്തപുരം: പിഎസ്സി പരീക്ഷയില്‍ ആള്‍മാറാട്ടമെന്ന് സംശയം. പൂജപ്പുരയില്‍ പിഎസ്സി പരീക്ഷാഹാളില്‍ നിന്ന് ഉദ്യോഗാർഥി ഇറങ്ങിയോടി.
കേരള സർവകലാശാലയുടെ ലാസ്റ്റ് ഗ്രേഡ് പരീക്ഷയാണ് ഇന്നു നടന്നത്. പരീക്ഷാ ഹാളിലേക്ക് എല്ലാവരും പ്രവേശിച്ചതിനു പിന്നാലെ ഹാള്‍ടിക്കറ്റ് പരിശോധിക്കാൻ ഉദ്യോഗസ്ഥനെത്തിയപ്പോഴാണ് സംഭവം. ഹാള്‍ടിക്കറ്റ് ചോദിച്ചതോടെ ഉദ്യോഗാർഥി ഹാളില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു.
ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതാനുള്ള ശ്രമത്തിനിടെ പിടിക്കപ്പെടുമെന്നായപ്പോള്‍ ഓടിരക്ഷപെട്ടതാകാമെന്നാണ് പിഎസ്സി അധികൃതർ നല്കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൂജപ്പുര പോലീസ് അന്വേഷണം ആരംഭിച്ചു.

