കറന്റ് കട്ടില് പരിഹാരം അകലെ നില്ക്കുമ്പോള് വൈദ്യുതി നിയന്ത്രണത്തിന്റെ സമയം മുന്‍കൂട്ടി ജനങ്ങളെ അറിയിക്കാന്‍ സംവിധാനം ഒ രുങ്ങുകയാണ്. ഓരോ ദിവസവും കറന്റ് കട്ടാകുന്ന സമയങ്ങള്‍ ഓരോ ഉപയോക്താവിന്റേയും മൊബൈലിലേക്ക് വരുന്ന രീതിയുള്ള സംവിധാനം ഒരുക്കാനാണ് ശ്രമം നടക്കുന്നത്.
വൈദ്യുതി മുടക്കം മുന്‍ കൂട്ടി അറിയാന്‍ ഉപഭോക്താക്കള്‍, കെഎസ്ഇബി വിത്ത് യൂ എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന ഫോണ്‍ നമ്പറിലേക്കാണ് സന്ദേശം എത്തുക. www.kseb.in എന്ന വെബ് പേജ് വഴിയും ഉപഭോക്താക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നിലവില്‍ ദിവസവും രണ്ട് തവണ വീതമാണ് പവര്‍ കട്ടുള്ളത്. 25 മിനിറ്റ് വീതമായിരിക്കും നിയന്ത്രണം. ആപ്പ് വഴിയുള്ള അലേര്‍ട്ട് സംവിധാനം തിരുവനന്തപുരം ജില്ലയില്‍ പരീക്ഷിച്ചിട്ട് വിജയിച്ചതാണ്. ഇത് മറ്റ് ജില്ലകളില്‍ കൂടി ഉടന്‍ നടപ്പിലാക്കിയേക്കും.
ഒറ്റയടിക്ക് തീര്‍ക്കാനാകുന്ന വൈദ്യതി പ്രതിസന്ധിയല്ല കേരളത്തിലുള്ളതെന്നാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്. ഉപഭോഗം വര്‍ധിക്കുകയും, ഉല്‍പ്പാദനം കുറയുകയും ചെയ്തു. കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ നടപടിയെടുക്കും. വൈദ്യുതി നിയന്ത്രണം തുടരുമെന്നും വൈദ്യുതി മന്ത്രി വ്യക്തമാക്കി. ഒന്നിലേറെ സമയം മുടങ്ങേണ്ട സാഹചര്യമാണ്. കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 1000 മെഗാ വാള്‍ട്ടിന്റെ ആവശ്യം കൂടിയെന്നും മന്ത്രി വ്യക്തമാക്കി.

