കൊച്ചി: സംസ്ഥാനത്തെ തീരദേശ സമ്പദ്വ്യവസ്ഥയ്ക്കും മത്സ്യബന്ധന മേഖലയ്ക്കും പുതുജീവന്‍ നല്കാന് വന്‍ വികസന പദ്ധതികളുമായി ഫിഷറീസ് വകുപ്പ്. മത്സ്യബന്ധന മേഖലയുടെ പ്ലാന്‍ വിഹിതം നിലവിലുള്ള 1.76 ശതമാനത്തില്‍ നിന്നും 5 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും ‘ബ്ലൂ എക്കോണമി’ പദ്ധതികള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കുകയുമാണ് പ്രധാന ലക്ഷ്യമെന്ന് ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂര്‍ അറിയിച്ചു. മത്സ്യത്തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ പ്രത്യേക ഭവനപദ്ധതിയും പുനര്‍ഗേഹം ധനസഹായം വര്‍ദ്ധിപ്പിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിനായി സംസ്ഥാന ബജറ്റില്‍ 50 കോടി രൂപയുടെ സബ്പ്ലാന്‍ വകയിരുത്തിയിട്ടുണ്ട്.
നായരമ്പലത്ത് നടന്ന ചടങ്ങില്‍ കടലാമ സംരക്ഷണത്തിനായുള്ള ‘ടെഡ്’ ഉപകരണങ്ങള്‍, വിപണന കിയോസ്കുകള്‍, വിപണന വാഹനം എന്നിവ മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ച്ചയായ വികസന പദ്ധതികളിലൂടെ തീരദേശത്തിന്റെ മുഖച്ഛായ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു. തുടര്‍ന്ന്, 2025-26 അധ്യയന വര്‍ഷത്തിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ 40 വിദ്യാര്‍ത്ഥികള്‍ക്ക് 5,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന ‘മികവ് 2026’ വിദ്യാഭ്യാസ അവാര്‍ഡുകള്‍ മന്ത്രി വിതരണം ചെയ്തു. മത്സരപരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പ്രത്യേകം അഭിനന്ദിച്ച മന്ത്രി, അവരുടെ ഭാവി വിദ്യാഭ്യാസത്തിന് ആശംസകള്‍ നേരുകയും ചെയ്തു.
നായരമ്പലം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ടോണി ചമ്മണി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, മത്സ്യഫെഡ് ചെയര്മാന് ടി. മനോഹരന്, മത്സ്യഫെഡ് എം.ഡി അജിത് കോളശ്ശേരി, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോഷി, ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ബി ക്ലീറ്റസ്, മറ്റ് ജനപ്രതിനിധികള്‍, സാമൂഹിക-രാഷ്ട്രീയ രംഗത്തെ വിശിഷ്ട വ്യക്തികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

