തിരുവനന്തപുരം: സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും കെഎസ്ആര്‍ടിസി – പ്രൈവറ്റ് ബസുകളില്‍ സൗജന്യയാത്ര അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കാണു സൗജന്യയാത്ര. നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍വരും.
മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഓഗസ്റ്റ് 18ന് ചേര്‍ന്ന യോഗ ത്തിലാണ് ഉത്തരവിറക്കിയത്.സംസ്ഥാനത്തെ അതിദരിദ്രരെ കണ്ടെത്താന്‍ പരിശോധന നടത്തിയിരുന്നു. 64,006 കുടുംബങ്ങളുണ്ടെന്നാണു കണ്ടെത്തി. മൊത്തം അതിദാരിദ്ര്യത്തിന്റെ 13.4% മലപ്പുറത്തും 11.4% തിരുവനന്തപുരത്തുമാണ്. കുറവ് കോട്ടയത്താണ്.
ഭക്ഷണം, സുരക്ഷിതമായ വാസസ്ഥലം, അടിസ്ഥാനവരുമാനം, ആരോഗ്യസ്ഥിതി എന്നിവ പരിഗണിച്ചാണ് അതിദാരിദ്ര്യം നിര്‍ണയിച്ചത്. അഞ്ചു വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.


