മലപ്പുറം: ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ മകന് പത്ത് വര്‍ഷത്തെ കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതിയുടേതാണ് വിധി. പിഴയൊടുക്കിയില്ലെങ്കില്‍ ആറു മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2017 ഏപ്രില്‍ 10നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിലമ്പൂര്‍ പോത്തുങ്കല്‍ സ്വദേശി പെരുങ്കനത്ത് രാധാമണിയാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് മകന് പ്രജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബലാത്സംഗ ശ്രമത്തിനിടെ പ്രജിത്ത് കുമാര്‍ അമ്മയായ രാധാമണിയുടെ തല ചുവരില്‍ ഇടിപ്പിച്ച് കൊല്ലുകയായിരുന്നു എന്നതാണ് കേസ്. പ്രൊസിക്യൂഷന് വാദങ്ങളെ അംഗീകരിച്ച മഞ്ചേരി അഡീഷണല്‍ സെക്ഷന്‍സ് കോടതി പ്രതിക്ക് പത്ത് വര്‍ഷം തടവ് വിധിക്കുകയായിരുന്നു.


