കോഴിക്കോട്: കക്കോടി പൂവത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി.കക്കോടി പൂവത്തൂര്‍ സ്വദേശി കാര്‍ത്തിക് (14) ആണ് മരിച്ചത്.കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെടുകയായിരുന്നു. അഗ്നിരക്ഷാസേനയുടെയും നീന്തല്‍ വിദഗ്ധരുടേയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
ചെളിയില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്ബില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്.


