കോട്ടയം: വാഹനത്തില്‍ കൊണ്ടുപോകുന്നതിനിടെ ആന ഇടഞ്ഞു. ചങ്ങനാശ്ശേരിക്ക് സമീപം തുരുത്തിയിലാണ് സംഭവം. വാഴപ്പള്ളി മഹാദേവന് എന്ന ആനയാണ് ഇടഞ്ഞത്. ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടുവന്ന് ആനയെ ഇറക്കാന്‍ നോക്കുന്നതിനിടെയാണ് ഇടഞ്ഞത്.ലോറിയില്‍ നിന്നും പുറത്തിറങ്ങിയ ആന ലോറി കുത്തി മറിച്ചു. ഇടഞ്ഞതിനാല്‍ അനയുടെ സമീപത്തേക്ക് പാപ്പാന്മാര്ക്ക് പോകുന്നതിനും പ്രയാസം നേരിട്ടു. ഒടുവില്‍ സ്ഥലത്തെത്തിയ എലിഫന്റ് സ്ക്വാഡ് ആണ് സമീപത്തെ ബില്‍ഡിങ്ങില്‍ നിന്നും ആനയെ മയക്കുവെടി വെച്ച് തളച്ചത്.
Home LOCALKottayam വാഹനത്തില്‍ കൊണ്ടുവന്നിറക്കിയ ആന ഇടഞ്ഞു; ലോറിയില്‍ നിന്നും പുറത്തിറങ്ങിയ ആന ലോറി കുത്തി മറിച്ചു, ഒടുവില്‍ മയക്കുവെടി വെച്ചു
വാഹനത്തില്‍ കൊണ്ടുവന്നിറക്കിയ ആന ഇടഞ്ഞു; ലോറിയില്‍ നിന്നും പുറത്തിറങ്ങിയ ആന ലോറി കുത്തി മറിച്ചു, ഒടുവില്‍ മയക്കുവെടി വെച്ചു
by രാഷ്ട്രദീപം
by രാഷ്ട്രദീപം

