കൊല്ലം: ചാത്തന്നൂരില്‍ ചോരക്കുഞ്ഞിനെ കരിയിലകൂട്ടത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അറസ്റ്റിലായ യുവതി മൊഴി ഞെട്ടിപ്പിക്കുന്നത്. കല്ലുവാതുക്കല്‍ ഊഴായ്ക്കോട് പേഴുവിള വീട്ടില്‍ വിഷ്ണുവിൻ്റെ ഭാര്യ രേഷ്മ (22)യാണ് അറസ്റ്റിലായത്.
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടാന്‍ കുഞ്ഞു തടസ്സമാകുമെന്ന് കരുതിയാണ് ഉപേക്ഷിച്ചതെന്ന് ചോദ്യം ചെയ്യലില്‍ യുവതി സമ്മതിച്ചു. ഗര്‍ഭിണിയായിരുന്ന സമയത്ത് വയര്‍ വീര്‍ത്തു വരുന്നതു മറയ്ക്കാന്‍ പ്രത്യേക ഇലാസ്റ്റിക് ബെല്‍റ്റ് ധരിക്കുകയും പ്രസവ വേദന ആരംഭിച്ചപ്പോള്‍ ബാത്റൂമില്‍ കയറി വയര്‍ അമര്‍ത്തിപ്പിടിച്ചു എന്നും ഇങ്ങനെ ചെയ്താല്‍ കുഞ്ഞു മരിക്കുമെന്ന് കരുതിയാണ് ചെയ്തതെന്നുമാണ് രേഷ്മയുടെ മൊഴി.
ജീവനോടെ കുഞ്ഞു ജനിച്ചാൽ താഴെ വീഴണം എന്ന ലക്ഷ്യത്തോടെ പ്രസവ വേളയില്‍ എഴുന്നേറ്റു നില്‍ക്കുകയും ചെയ്തിരുന്നു. പൊക്കിള്‍ക്കൊടി പൂര്‍ണമായും മുറിച്ചു മാറ്റാതെ തന്നെ ഉടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ചെന്നും പ്രസവിച്ച സ്ഥലം വൃത്തിയാക്കി ഒന്നും സംഭവിക്കാത്ത തരത്തില്‍ മുറിയിലെത്തി ഗുളികകള്‍ കഴിച്ചു കിടന്നുറങ്ങി എന്നുമാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.


