കൊല്ലം: യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചയാള് പൊലീസ് പിടിയിലായി. കുലശേഖരപുരം കടവില്‍ വീട്ടില്‍ സജിനെ ആക്രമിച്ച ഇയാളുടെ ബന്ധുവായ ജോമോനെയാണ് പൊലീസ് പിടികൂടിയത്.
ബന്ധുവിൻ്റെ മരണാനാനന്തര ചടങ്ങില്‍ ക്ഷണിചില്ലെന്നു ആരോപിച്ച് ജോമോനും മറ്റ് രണ്ടു പേരും ചേര്‍ന്ന് സജിനെ ചുറ്റിക കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്നു. ജോമോനെ കുറിച്ച് വിവരം ലഭിച്ച പോലീസ് കുലശേഖരപുരത്ത് നിന്ന് പിടികൂടുകയായിരുന്നു. കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ ജി. ഗോപകുമാര്‍, എസ്.ഐമാരായ അലോഷ്യസ്, ജോണ്‍സ് രാജ്, ജയശങ്കര്‍, രാജേന്ദ്രന്, എ.എസ്.ഐ പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


