മഞ്ചേശ്വരം: ഹൊസങ്കടിയില്‍ വാച്ച്മാനെ കെട്ടിയിട്ട് ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. മഞ്ചേശ്വരം സ്വദേശി അഷ്റഫിന്റെ ഉടമസ്ഥതയിലുള്ള ഹൊസങ്കടി ടൗണിലെ രാജധാനി ജ്വല്ലറിയിലാണ് പുലര്‍ച്ചെ 2 മണിയോടെ കവര്‍ച്ച നടന്നത്.
നാലര ലക്ഷം രൂപയും 15 കിലോ വെള്ളിയാഭരണങ്ങളും കവര്‍ന്നിട്ടുണ്ടെന്ന് ഉടമ പൊലീസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. വാച്ച്മാന് അബ്ദുല്ലയെ ഗുരുതര പരിക്കുകളോടെ മംഗളൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാസര്‍കോട് ഡിവൈഎസ്പി ബാലകൃഷ്ണന് നായര്‍, മഞ്ചേശ്വരം സിഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേത്രത്വത്തിലാണ് അന്വേഷണം. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.


