കടബാധ്യത: ഇടുക്കിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
by രാഷ്ട്രദീപം
by രാഷ്ട്രദീപം
ഇടുക്കി: അടിമാലിയിൽ ബേക്കറി കട ഉടമയെ കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടബാധ്യതയിൽ മനംനൊന്താണ് ആത്മഹത്യ എന്നാണ് കുടുംബം പറയുന്നത്. അടിമാലി ഇരുമ്പുപാലത്ത് ബേക്കറികട നടത്തുന്ന വിനോദാണ് തൂങ്ങിമരിച്ചത്. വിനോദിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പൊലീസിനു മൊഴിനൽകി.
