അടിമാലി: നേര്യമംഗലത്തിനു സമീപം കാഞ്ഞിരവേലിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. നാലേക്കറോളം കൃഷി നശിപ്പിച്ചു.കമുകും വാഴയും തെങ്ങും മറിച്ചിട്ട ശേഷം പുലർച്ചെയോടെയാണ് ആന തിരികെ മടങ്ങിയത്. രാവിലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയത്. സ്ഥലത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
ഇന്ദിരയെ കൊലപ്പെടുത്തിയതും ഈ ആനതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ വനംവകുപ്പ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

