കൊച്ചി:കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ ലേഡീസ് ഹോസ്റ്റലില്‍ ഒളിക്യാമറ കണ്ടെത്തിയതില്‍ കുറ്റക്കാരനെ കണ്ടെത്തണ മെന്നാവശ്യപ്പെട്ട് പ്രതിഷേത്തിനൊരുങ്ങി വിദ്യാർഥികൾ. പനങ്ങാടുള്ള കുഫോസിന്റെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിനുമുന്നില്‍ സമരം നടത്തും.
വിദ്യാര്‍ഥിയൂണിയനുകള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയ്ക്കകം പ്രശ്നപരിഹാരമുണ്ടായില്ലെങ്കിൽ സമരം തുടങ്ങുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റലിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ വെള്ളിയാഴ്ചയാണ് ഒളിക്യാമറ കണ്ടെത്തിയത്.
പൊലീസ് നോക്കി നില്‍ക്കെയാണ് ഒളിക്യാമറ വച്ചയാള്‍ ഹോസ്റ്റല്‍ അങ്കണത്തില്‍ നിന്ന് ഓടി രക്ഷപെട്ടതെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും ഇതുവരെ പ്രതിയെ പിടികൂടാനായിട്ടില്ല.