ഓഫീസില്‍ പഠനമുറി ഒരുക്കി എല്‍ദോ എബ്രഹാം എം. എല്‍ എ മാതൃകയാകുന്നു. മണ്ഡലത്തിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സൗകര്യത്തിന് വിദ്യാര്‍ത്ഥികള്‍ക്കുള്ള വെര്‍ച്വല്‍ ക്ലാസ്സും സ്വന്തം ഓഫീസില്‍ സജ്ജീകരിച്ച് വിദ്യാര്‍ത്ഥി സമൂഹത്തിന് ഒപ്പം നില്‍ക്കുകയാണ് എം.എല്‍.എ. ഓണ്‍ലൈന്‍ ക്ലാസ്സ് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനം വന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മൂവാറ്റുപുഴയില്‍ നടത്തിയ സര്‍വ്വേയില്‍ 391 വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു ക്ലാസ്സ് ലഭ്യമാകാന്‍ അസൗകര്യം ഉണ്ടായിരുന്നത്.
വിവിധ സംഘടനകളെ ഏകോപിപ്പിച്ച് എം.എല്‍.എയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ഇടപെടലുകളിലൂടെ ഇത് 150 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. സ്വന്തം ഓഫീസില്‍ വെര്‍ച്ച്വല്‍ ക്ലാസ്സ് ഒരുക്കി. അദ്ദേഹം മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാദീപ്തി പദ്ധതിയുടെ ഭാഗമാണ്. ഓണ്‍ലൈന്‍ ക്ലാസ്സ് റൂമിന്റെ ഔദ്യോഗിക ആരംഭവും ലളിതമായ ചടങ്ങുകളോടെ നടന്നു.
പഠിതാക്കളായ സമീപ പ്രദേശങ്ങളിലെ മൂന്ന് വിദ്യാര്‍ത്ഥികളും എത്തി. കോവിഡ് കാലത്ത് ഇനിയും വിദ്യാര്‍ത്ഥികളെ പഠിതാക്കളായി സ്വീകരിക്കും. വെര്ച്ച്വറല് ക്ലാസ്സിന് ടീവിയും അനബന്ധ സൗകര്യങ്ങളും ഓരുക്കിയത് കേരള ഗസ്റ്റഡ് ഓഫീസേഴ്സ് ഫെഡറേഷനാണ്. ഓണ്‍ലൈന്‍ പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു.


