മൂവാറ്റുപുഴ : ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റര്‍ ഓഫീസിന്റെ ഉദ്ഘാടനം വൈഎംസിഎ സെന്ററില്‍ നടന്നു. മൂവാറ്റുപുഴ വൈഎംസിഎ സെന്ററില്‍ നിര്‍മ്മിച്ചിരിക്കുന്ന ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം മുന്‍ നാഷണല്‍ പ്രസിഡന്റ് ചെറിയാന് വര്‍ക്കി നിര്‍വഹിച്ചു. ബില്‍ഡേഴ്സ് അസോസിയേഷന് മൂവാറ്റുപുഴ സെന്റര്‍ ചെയര്മാന് ജോര്‍ഡി കെ എബ്രഹാം അധ്യക്ഷത വഹിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന പ്രസിഡന്റ് സുരേഷ് പി എന്‍ പുതിയ അംഗങ്ങള്‍ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തു.
വൈഎംസിഎ പ്രസിഡന്റും ബില്‍ഡേഴ്സ് അസോസിയേഷന് മുന്‍ ചെയര്‍മാനുമായ രാജേഷ് മാത്യു പദ്ധതി വിശദീകരണം നടത്തി. ഫാദര്‍ ആന്റണി പുത്തന്‍കുളം മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓ പി ബേബി പഞ്ചായത്ത് അംഗം രതീഷ് ചങ്ങാലിമറ്റം ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ മൂവാറ്റുപുഴ സെന്റര്‍ സെക്രട്ടറി പി.ജി. സുനില്‍കുമാര്‍ ട്രസ്റ്റ് ചെയര്മാന്, സാബു ചെറിയാന്, പെലിക്സി കെ വര്‍ഗീസ് ,സാബു തോമസ്, പോള്‍ റ്റി മാത്യു , അലക്സ് പി സിറിയക്, ജോണ്സണ് കെ എ മിഥുന് പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു