പെരുമ്പാവൂര്‍: കിടപ്പു രോഗികള്‍ക്ക് കൈതാങ്ങേകാന്‍ സൗജന്യമായി മരുന്നുകള്‍ നല്കി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വഞ്ചിനാട് ഡിവിഷനില്‍പ്പെട്ട മുടിക്കല്‍ തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിനാണ് ഡിവിഷന് അംഗവും വികസന സ്ഥിരം സമിതി അധ്യക്ഷയുമായ റെനീഷ അജാസിന്റെ ആഭിമുഖ്യത്തില്‍ മരുന്നുകള്‍ നല്‍കിയത്. യൂത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രിന്‍സ് വെള്ളറക്കലിന്റെ സഹകരണത്തോടെയാണ് മരുന്നുകള്‍ സമാഹരിച്ചത്. തണല്‍ ക്ലിനിക്കില്‍ നടന്ന പരിപാടിയില്‍ റെനീഷ അജാസ്, പ്രിന്‍സ് വെള്ളറക്കല്‍ എന്നിവരില്‍ നിന്ന് തണല്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക് ഡയറക്ടര്‍
ഹിലാല്‍ മരുന്നുകള്‍ ഏറ്റുവാങ്ങി. തണല്‍ വളണ്ടിയര്‍മാരായ സുലൈമാന്‍, അര്‍ഷാദ്, യൂത്ത് ഫ്രണ്ട് (ജേക്കബ് ) നേതാക്കളായ ഡയസ് ജോര്‍ജ്, സാന്‍ജോ ജോസ്, അഖില്‍ കാഞ്ഞിരക്കാട് എന്നിവര്‍ പങ്കെടുത്തു.

