കൊച്ചി: ലോക് ഡൗണ്‍ കാലത്ത് അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം ഉറപ്പാക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിക്ക് 25 ലക്ഷം രൂപ ബി.പി.സി.എല്‍ കൊച്ചി റിഫൈനറി നല്‍കും. ഇതിനായുള്ള വാഗ്ദാന പത്രം കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ മുരളി മാധവന് ജില്ലാ കളക്ടര്‍ എസ്. സുഹാസിന് കൈമാറി. എ.ഡി.എം കെ. ചന്ദ്രശേഖരന് നായര്‍, ബി.പി.സി.എല്‍ പ്രതിനിധികളായ സുരേഷ് ജോണ്‍, കുര്യന് ആലപ്പാട്ട്, ജോര്‍ജ് തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.