മുവാറ്റുപുഴ: നഗരസഭ 8ആം വാര്‍ഡില്‍ വെജിറ്റബിള്‍ മാര്‍ക്കറ്റിന് പുറകുവശത്ത് ഹരിതകര്‍മ്മ സേന, തൊഴിലുറപ്പ് തൊഴിലാളികള്‍ സംയുക്തമായി ചെയ്തിരുന്ന മുല്ല കൃഷി വിളവെടുപ്പ് നടത്തി. മാലിന്യ കൂമ്പാരമായി കിടന്ന 30സെന്റിനോളം വരുന്ന നഗരസഭ വക സ്ഥലത്ത് ആണ് വാര്‍ഡ് കൗണ്‍സിലര്‍ ഫൗസിയ അലി മുന്‍കൈ എടുത്ത് മുല്ല കൃഷി നടത്തിയത്. ചടങ്ങ് മുനിസിപ്പല്‍ ചെയര്മാന് പി.പി എല്‍ദോസ് ഉദ്ഘാടനം നിര്‍വഹിച്ചു.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മാരായ പി.എം അബ്ദുല്‍ സലാം, നിസ അഷ്റഫ് കൗണ്‍സിലര്‍ പി.എം സലീം, ക്രിസ് ഗ്ലോബല്‍ മാനേജര്‍ ക്രിസ്റ്റാഫര്‍, ഹെല്‍ത്ത് വിഭാഗം ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് ഓവര്‍സിയര്‍ ഫര്‍ഹ, ആശവര്‍ക്കര്‍ ജാസ്മിന്, പ്രാദേശവാസികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മുവാറ്റുപുഴ ഡംബിങ് യാര്‍ഡില്‍ ഉല്പാധിപ്പിക്കുന്ന ജൈവ വളമാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്. മുല്ല കൃഷി ആരംഭിച്ചതില്‍ പിന്നെ ഈ സ്ഥലത്തേ മാലിന്യനിക്ഷേപം ഇല്ലാതായെന്ന് പ്രാദേശവാസികള്‍ അറിയിച്ചു.


