മൂവാറ്റുപുഴ: മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വാളകം ഗ്രാമപഞ്ചായത്തില്‍ കോവിഡ് 19 സ്ഥിതീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തില്‍ സുരക്ഷാ കൃമീകരണങ്ങള്‍ ശക്തമാക്കാന്‍ പഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. വാളകം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പോലീസുകാരന് കോവിഡ് സ്ഥിതീകരിച്ചത്. കോഴിക്കോട് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന് ഈമാസം ഏഴിനാണ് നാട്ടിലെത്തിയത്. കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഇദ്ദേഹത്തിനെ കോവിഡ് ടെസ്റ്റിന് വിധേയമാക്കുകയായിരുന്നു. ഇയാളുടെ പരിശോധന ഫലം പോസ്റ്റീവായതോടെയാണ് ഇയാളുമായി ബന്ധപ്പെട്ട വരുടെ ലിസ്റ്റ് ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്. കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ എട്ട് പേരാണ് പ്രൈമറി കോണ്ടാക്റ്റിലുള്ളത്. സെക്കണ്ടറി കോണ്ടാക്റ്റില് 28 പേരെയും ആരോഗ്യ വിഭാഗം കണ്ടെത്തി കോറെന്റെയില് ആക്കിയിട്ടുണ്ട്. എട്ടാം വാര്‍ഡില്‍ കോവിഡ് പോസ്റ്റീവ് റിപ്പോര്‍ട്ട് ചെയ്തതോടെ വാര്‍ഡ് കണ്ടെയ്മെന്റ് സോണാകും. പഞ്ചായത്തില്‍ പൊതുജനങ്ങള്‍ക്കായി പഞ്ചായത്തില്‍ അലോണ്സ്മെന്റ് നടത്താനും വാര്‍ഡ് ജാഗ്രതസമിതികള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും വാര്‍ഡിനോട് ചേര്‍ന്നുള്ള അമ്പലംപടി കവല അടച്ചിടാനും യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവന്‍ ഹോട്ടലുകളിലും പാഴ്സല്‍ സര്‍വ്വീസ് മാത്രമാക്കും. പഞ്ചായത്തിലെ കണ്ടെയ്മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ രാവിലെ ആറ് മുതല്‍ ഏഴ് വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തന അനമുമതിയുള്ളു.
Home LOCALErnakulam കോവിഡ് 19 സ്ഥിതീകരിച്ച വാളകം പഞ്ചായത്തില്‍ സുരക്ഷ കൃമീകരണങ്ങള്‍ ശക്തമാക്കാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം

