കോതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിസി ജെയ്സണെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കൊണ്ടു വന്ന അവിശ്വാസം പാസായി. അവിശ്വാസ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ രാജിവച്ച വൈസ് പ്രസിഡന്റ് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിസാര്‍ മുഹമ്മദ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തി. ഇതോടെ പഞ്ചായത്ത് ഭരണം പൂര്‍ണ്ണമായി യുഡിഎഫിന് നഷ്ടമായി.
കോതമംഗലം ബ്ലോക് ഡവലപ്മെന്റ് ഓഫീസര്‍ക്ക് കടവൂര്‍ നോര്‍ത്ത് ആറാം വാര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് മൂഴിയിലാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയിരുന്നത്. മൂന്നാം വാര്‍ഡ് അംഗം സാബു മത്തായിയാണ് അവിശ്വാസത്തെ പിന്താങ്ങയത്. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ആറ് വീതം എല്‍ഡിഎഫ് -യുഡിഎഫ് അംഗങ്ങളാണുള്ളത്. സ്വതന്ത്ര്യയായി ജയിച്ച സിസി ജെയ്സണ്‍ യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റാവുകയായിരുന്നു.


