പെരുമ്പാവൂർ: പെരുമ്പാവൂർ മണ്ഡലത്തിലെ വെങ്ങോല ഐസൊലേഷന്‍ വാര്‍ഡ് വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് എൽദോസ് കുന്നിപ്പിള്ളി എം എല്‍ എ അറിയിച്ചു. ഓണ്‍ലൈന്‍ ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും.
പെരുമ്പാവൂർ മണ്ഡലത്തില്‍ എൽദോസ് കുന്നപ്പിള്ളി എം എല്‍ എ ഐസലോഷന് വാര്‍ഡിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. എംഎല്‍എ, കിഫ്ബി ഫണ്ടുകള്‍ പ്രയോജനപ്പെടുത്തി 1.79 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. 10 കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡ് വരുന്നതു മൂലം അടിയന്തരഘട്ടങ്ങളില്‍ സാംക്രമിക രോഗങ്ങള്‍ പിടിപെടുന്നവരെ പെട്ടെന്ന് തന്നെ മാറ്റി പാര്‍പ്പിക്കാനും വിദഗ്ധ ചികിത്സ നല്‍കാനും കഴിയും. പകര്‍ച്ച വ്യാധി ഗണ്യമായി കുറയ്ക്കാനും സാധിക്കും.
2400 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ഐസലേഷന്‍ വാര്‍ഡില്‍ എന്‍ട്രന്‍സ് ലോബി, റാമ്പ്, ഡോക്ടര്‍സ് റൂം, സപ്ലൈ സ്റ്റോര്‍ , സ്റ്റാഫ് റൂം , ബഫര്‍സോണ്‍, എമര്‍ജന്‍സി പ്രൊസീജ്യര്‍ റൂം, ചെയ്ഞ്ചിങ് റൂം, നഴ്സസ് സ്റ്റേഷന്, പേഷ്യന്റ് കെയര്‍ സോണ്‍, സ്റ്റോർ റൂം, ശുചിമുറികള്‍, മെഡിക്കല്‍ ഗ്യാസ് സ്റ്റോറേജ് ആന്റ് കണ്ട്രോള് റൂം എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷനാണ് പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം.


