കൊച്ചി: കേരള സര്‍വകലാശാല യുവജനോത്സവത്തിലെ വിധികര്‍ത്താവായ ഷാജിയുടെ മരണം നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു.
പോലീസ് അന്വേഷണത്തിലൂടെ മാത്രമേ എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ എന്നും മന്ത്രി പ്രതികരിച്ചു.
യുവജനോത്സവത്തിനിടെ പ്രശ്നങ്ങളുണ്ടാക്കിയത് നുഴഞ്ഞ് കയറിയ ചിലരാണ്. ഉന്നതവിദ്യാഭ്യാസമേഖലയിലെ മുന്നേറ്റം തമസ്കരിച്ച് കളയാന്‍ വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരള സര്‍വകലാശാല കലോത്സവത്തില്‍ കോഴ വാങ്ങിയെന്ന ആരോപണമുയര്‍ന്ന വിധികര്‍ത്താവ് ഷാജി ജീവനൊടുക്കിയ സംഭവത്തിന് ഉത്തരവാദി എസ്എഫ്ഐ ആണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് പ്രതികരിച്ചു. മത്സരഫലം അട്ടിമറിക്കാന്‍ എസ്എഫ്ഐ ഇടപെടല്‍ നടത്തി. എസ്എഫ്ഐ സമ്മര്‍ദ്ദത്തിന് ഷാജി വഴങ്ങാത്തതാണ് ശത്രുതയ്ക്ക് കാരണമായത്.
എസ്എഫ്ഐ ആവശ്യപ്പെട്ട ആളുകള്‍ക്ക് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നല്‍കാത്തതിന് അവര്‍ ഉണ്ടാക്കിയ പരാതിയാണ് ഷാജിയുടെ മരണത്തിന് കാരണം. അപമാനം സഹിക്കാതെയാണ് ഷാജി ജീവനൊടുക്കിയത്. അധ്യാപകനെ എസ്എഫ്ഐക്കാര്‍ തല്ലിയെന്നും സുധാകരന് ആരോപിച്ചു.


