മൂവാറ്റുപുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഡീന്‍ കുര്യാക്കോസ് എം.പി ഭക്ഷ്യധാന്യ ക്കിറ്റുകള്‍ വിതരണം ചെയ്തു. മൂവാറ്റുപുഴയിലെ പത്ര-ദൃശ്യ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് സഹായം ലഭ്യമാക്കിയത്. ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഡീന്‍ കുര്യാക്കോസിന് വേണ്ടി ഡി സി.സി ജനറല്‍ സെക്രട്ടറി പി.പി.എല്‍ദോസ് പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി.എസ്.രാജേഷിന് കൈമാറി. വൈസ് പ്രസിഡന്റ് കെ.എം.ഫൈസല്‍ സംമ്പന്ധിച്ചു.

