പായിപ്ര : പായിപ്ര പഞ്ചായത്തിലെ നിർധന പ്രവാസി കുടുംബത്തിലെ ഓൺലൈൻ പഠന സൗകര്യമില്ലാത്ത കുട്ടിക്ക് ടി വി നൽകി മാതൃകയായി പ്രവാസി ലീഗ് പായിപ്ര പഞ്ചായത്ത് കമ്മിറ്റി. കോവിഡ് പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പായിപ്ര പഞ്ചായത്ത് ഇ ബി ജംങ്ഷനിൽ താമസിക്കുന്ന പ്രവാസിയുടെ വീട്ടിലെത്തിയാണ് പ്രവാസി ലീഗിന്റെ വക ടി വി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി എം അമീർ അലി വിതരണം നടത്തിയത്. മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി എ ബഷീർ, പായിപ്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം പി ഇബ്രാഹിം, മുസ്ലിം ലീഗ് മണ്ഡലം സെക്രെട്ടറി പി എച്ച് ഇൽയാസ് തുടങ്ങിയവർ സംസാരിച്ചു.
പ്രവാസി ലീഗ് പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് നാസർ കാഞ്ഞിരക്കാട്ടുകൂടി, ജനറൽ സെക്രെട്ടറി അലി പി ബി, ട്രെഷറർ നിഷാദ് കൊള്ളിക്കാട്ട്ചാൽ, ഭാരവാഹികളായ സിദ്ധീഖ് ചിറപ്പാട്ട്, ബാവു കളപ്പുര, മൈതീൻ പ്ലാക്കുടി തുടങ്ങിയവർ നേതൃത്വം നൽകി.യൂത്ത് ലീഗ് ഡിവിഷൻ ജനറൽ സെക്രെട്ടറി സിയാദ് ഇടപ്പാറ, സ്വതന്ത്ര കർഷക സംഘം പഞ്ചായത്ത് പ്രസിഡന്റ് അലി കുഞ്ഞ് ഇ എം, ജനറൽ സെക്രെട്ടറി സൈഫുദ്ധീൻ തെക്കേക്കര, വാർഡ് പ്രസിഡന്റ് അഷ്റഫ് ചെളിക്കണ്ടം, ഷമീർ കല്ലുവെട്ടിക്കുഴി,സൈനുദ്ധീൻ ആറ്റാമ്പുറം, ഇർഷാദ്, റാഫി മുവാറ്റുപുഴ, നസീർ അണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

