നഗരസഭ പ്രദേശത്ത് സ്ഥിര താമസക്കാരായ 18 വയസ് കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും ആയിരത്തോളം അതിഥി തൊഴിലാളികള്‍ക്കും വാക്സിന് ലഭ്യമാക്കി. 18 വയസിന് മുകളിലുളള നിയമപരമായി അര്‍ഹരായവരില്‍ 100% പേര്‍ക്കും വാക്സിന് നല്കാന് കഴിഞ്ഞത് വലിയ നേട്ടമായെന്ന് ചെയര്മാന് പി.പി.എല്‍ദോസ് പറഞ്ഞു. 18 ന് മുകളില്‍ 20441 പേരാണുളളത്. ഇവരില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നും മറ്റ് കാരണങ്ങളാലും വാക്സിന് നല്കാന് കഴിയാത്തവര്‍ കേവലം 25 ല്‍ താഴെ മാത്രമാണ്. ഇതിന് പുറമെ രണ്ട് ഡോസും വാക്സിന് സ്വീകരിച്ചത് 64 ശതമാനം പേരാണ്.
മുവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എല്ലാ ദിവസവും നഗരത്തിന്റെ വ്യത്യസ്ഥമായ 8 കേന്ദ്രങ്ങളില്‍ മെഗാ ക്യാമ്പുകള്‍ സംഘടിപ്പിച്ച് വാക്സിന് നല്‍കിയുമാണ് ലക്ഷ്യം കൈവരിച്ചത്. ആശുപത്രി സുപ്രണ്ട് ഡോ.ആശാവിജയന്റെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനം നേട്ടം വേഗത്തിലാക്കി. മാസങ്ങളായി നടത്തി വരുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഇതോടെ ലക്ഷ്യത്തില്‍ എത്തുകയാണ്. മുനിസിപ്പല്‍ കൗണ്‍സിലിന്റെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ് നഗരസഭയുടെ നേട്ടത്തിന് പിന്നിലെന്നും ചെയര്മാന് പറഞ്ഞു.
ആരോഗ്യ പ്രവര്‍ത്തകര്‍ രാപകല്‍ ഭേദമില്ലാതെ കഠിനദ്വാനം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും ആശാ പ്രവര്‍ത്തകരും ആര്.ആര്.ടി അംഗങ്ങളും അംഗന്‍വാടി പ്രവര്‍ത്തകരും സന്നദ്ധസേവകരും മികച്ച പ്രവര്‍ത്തനം നടത്തിയതും നേട്ടത്തിന് കാരണമായി. ഭിന്നശേഷികാര്‍ക്കും പാലിയേറ്റിവ് കിടപ്പു രോഗികള്‍ക്കും വീടുകളില്‍ എത്തിയാണ് വാക്സിന് നല്‍കിയത്.ജില്ലയില്‍ പൂര്‍ണ്ണ മായും വാക്സിനേഷന് നടത്തിയ രണ്ടാമത്തെനഗര സഭ യാണ് മുവാറ്റുപുഴയെന്നു ചെയര്‍മാനും ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി വി അബ്ദുല്‍ സലാം എന്നിവര്‍ പറഞ്ഞു