പെരുമ്പാവൂർ:പൗരത്വ നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുന്നത്തുനാട് താലൂക്ക് ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പെരുമ്പാവൂർ ഹെഡ് പോസ്റ്റ് ഓഫീസ്, ബി.എസ്.എൻ.എൽ ഓഫീസ് എന്നിവ ഉപരോധിച്ചു.
ഉപരോധ സമരം ചെയർമാൻ ഹാജി റ്റി.എച്ച് മുസ്തഫ ഉദ്ഘാടനം ചെയ്തു. അമിത് ഷായുടെ തിട്ടൂരം നടപ്പിലാക്കാൻ ഇന്ത്യൻ ജനത സമ്മതിക്കുകയില്ലന്നും ഇന്ത്യയെ രണ്ടായി വിഭജിക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
വർക്കിംഗ് ചെയർമാൻ എം.പി.അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. എം.യു.ഇബ്രാഹിം, മുഹമ്മദ് വെട്ടത്ത്, എം.എം.റസാഖ്, പരീത് ക്യാപ്സൺ, മുഹമ്മദ് കുഞ്ഞ്ചമയം, സുബൈർ വെട്ടിയാനിക്കൽ, സലീം ഫാറൂഖി, ജമാൽ അസ്ഹരി, വി.കെ ഷൗക്കത്തലി ,കെ എ .നൗഷാദ് മാസ്റ്റർ, സലിം വെങ്ങോല, സുലൈമാൻ വല്ലം, എൻ.എ.അനസ്, പി.എസിദ്ധീഖ്, അബ്ദുൽ ഖാദർ കുന്നത്താൻ, എന്നിവർ സംസാരിച്ചു. ധർണ്ണക്ക് മുന്നോടിയായി മില്ലും പടി മക്ക മസ്ജിദിന് മുന്നിൽ നിന്ന് ആരംഭിച്ച റാലിയിൽ നഗരം ചുറ്റി പോസ്റ്റ് ഓഫീസിന് മുന്നിൽ സമാപിച്ചു.

