കൊച്ചി: മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീ മെട്രിക് ഹോസ്റ്റല്‍ (ബോയ്സ്) പിണവൂര്‍കുടി, പ്രീമെട്രിക് ഹോസ്റ്റല്‍ (ബോയ്സ്) ഇടമലയാര്‍, പ്രീമെട്രിക് ഹോസ്റ്റല്‍ (ഗേള്‍സ്) മാതിരപ്പളളി, പ്രീമെട്രിക് ഹോസ്റ്റല്‍ (ഗേള്‍സ്) നേര്യമംഗലം എന്നീ ഹോസ്റ്റലുകളിലെ എല്‍.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗത്തില്‍ പഠനം നടത്തുന്ന കുട്ടികള്‍ക്ക് 2019-20 വര്‍ഷം രണ്ട് ജോടി യൂണിഫോം നല്ല രീതിയില്‍ തയ്ച്ചു വിതരണം ചെയ്യുന്നതിന് മത്സരാടിസ്ഥാനത്തില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനില്‍ തുണിയുടെ വിലയും തയ്യല്‍ കൂലിയും പ്രത്യേകം രേഖപ്പെടുത്തണം. ക്വട്ടേഷനുകള്‍ മാര്‍ച്ച് മാര്‍ച്ച് 15-ന് വൈകിട്ട് മൂന്നിന് മുമ്പ് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ വികസന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2814957, 2970337.

