തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്ക്കുമ്പോള് കച്ചേരിതാഴത്തെ നൂതന വെയിറ്റിങ് ഷെഡ് നിര്‍മാണം വിവാദത്തിലായിരിക്കുകയാണ്. നിര്‍മാണം പൂര്‍ത്തിയാക്കും മുന്‍പേ നിര്‍മ്മാണചിലവ് സംബന്ധിച്ചാണ് ഇടതും വലതു മുന്നണികള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കുന്നത്. ഇവിടെ ക്രിയാത്മകമായി തര്‍ക്കം ഉന്നയിക്കാന്‍ കോണ്‍ഗ്രസിനോ യുഡിഎഫിന് കഴിയുന്നില്ല എന്നതു പോലെ കൃത്യമായി മറുപടി നല്കാന് എല്‍ഡിഎഫ് നേതൃത്വത്തിനും കഴിയാതിരുന്നതാണ് വിവാദങ്ങള്‍ക്ക് കാരണം.
എന്ത് രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് ഇവിടെ നടത്തുന്നതെന്ന് നടക്കുന്നതെന്ന് മനസ്സിലാക്കാതെയുള്ള ആരോപണങ്ങളും മറുപടികളും കേട്ടുമടുത്തു പൊതുജനം. റൂഫിങ്ങ് സംബന്ധിച്ച് കൃത്യമായ വിവരം ആക്ഷേപം ഉന്നയിക്കുന്നവരോ മറുപടി നല്‍കുന്നവരോ മനസ്സിലാക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്നം. എംപി വെയിറ്റിങ് ഷെഡ് അനുവദിച്ചു സര്‍ക്കാര്‍ നടപടി തുടങ്ങി ഭാഗികമായി പണിയും പൂര്‍ത്തിയാക്കി. എന്താണ് ഇവിടെ നടക്കുന്നതെന്ന് തിരക്കാന്‍ ആരും ശ്രമിച്ചില്ല, ആര്‍ക്കും കാര്യമായൊന്നും മനസിലായുമില്ല. വെയിറ്റ് ഷെഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും ഇടപെടുകയോ ആക്ഷേപം ഉന്നയിക്കുകയോ ചെയ്യാതെ അതിനെതിരെ പരാതി നല്‍കാമെന്നിരിക്കെ അത് നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. കോണ്‍ഗ്രസ് നടത്തുന്ന ആക്ഷേപങ്ങളോട് കൃത്യമായി പ്രതീകരിക്കാനോ, മറുപടി നല്‍കാനോ കഴിയാതെ ആദ്യ ഘട്ടത്തില്‍ ഇടതു നേതൃത്വം ബബ്ബബ അടിച്ചും വിവാദത്തിന് കാരണമായി. .
കൃത്യമായ വിവരം മനസ്സിലാക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്നം:- റൂഫിങ്ങ് സംബന്ധിച്ച് കൃത്യമായ വിവരം ആക്ഷേപം ഉന്നയിക്കുന്നവരോ മറുപടി നല്‍കുന്നവരോ മനസ്സിലാക്കാത്തതാണ് യഥാര്‍ത്ഥ പ്രശ്നം. എംപി വെയിറ്റിങ് ഷെഡ് അനുവദിച്ചു സര്‍ക്കാര്‍ നടപടി തുടങ്ങി ഭാഗികമായി പണിയും പൂര്‍ത്തിയാക്കി. എന്താണ് ഇവിടെ നടക്കുന്നതെന്ന് തിരക്കാന്‍ ആരും ശ്രമിച്ചില്ല, ആര്‍ക്കും കാര്യമായൊന്നും മനസിലായുമില്ല. വെയിറ്റ് ഷെഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും ഇടപെടുകയോ ആക്ഷേപം ഉന്നയിക്കുകയോ ചെയ്യാതെ അതിനെതിരെ പരാതി നല്‍കാമെന്നിരിക്കെ അത് നടത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചില്ല. കോണ്‍ഗ്രസ് നടത്തുന്ന ആക്ഷേപങ്ങളോട് കൃത്യമായി പ്രതീകരിക്കാനോ, മറുപടി നല്‍കാനോ കഴിയാതെ ആദ്യ ഘട്ടത്തില്‍ ഇടതു നേതൃത്വം ബബ്ബബ അടിച്ചും വിവാദത്തിന് കാരണമായി. .
37 ലക്ഷം രൂപയാണ് കരാറാര്‍ തുക.
കച്ചേരിത്താഴം വെയ്റ്റിംഗ് ഷെഡ് നിര്‍മ്മാണം കരാര്‍ എടുത്തിരിക്കുന്നത് പുതുപ്പാടി സ്വദേശി റസ്വി എന്നയാളാണ്. 37 ലക്ഷം രൂപയാണ് കരാറാര്‍ തുക. (ഇതില്‍ 5 ലക്ഷം രൂപ ടാക്സിനത്തില്‍ സര്‍ക്കാര്‍ പിടിക്കും) നാലുലക്ഷം രൂപ ഇലക്ട്രിഫിക്കേഷനായി നീക്കി വച്ചിട്ടുമുണ്ട്. ബാക്കിവരുന്ന 32 ലക്ഷം രൂപയ്ക്കാണ് ആധുനിക ബസ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കേണ്ടത്.
എന്താണ് ടെന്‍സൈല്‍ മെംബ്രേയ്നെ റൂഫിങ്
ടെന്‍സൈല്‍ മെംബ്രേയ്നെ റൂഫിങ് എന്ന അധികം നൂതനമല്ലാത്ത, എന്നാല്‍ വിദേശ രാജ്യങ്ങളിലും നമ്മുടെ രാജ്യത്തു തന്നെയും ധാരാളമായി പൊതു സ്ഥലങ്ങളില്‍ ഷെല്‍ട്ടര്‍ , ക്യാനോപ്പി എന്നിവ നിര്‍മിക്കാനായി ഉപയോഗിച്ച് വരുന്ന ഒരു റൂഫിങ് മെറ്റീരിയല്‍ സിസ്റ്റം ആണ്. (വിവാദ ബസ് ഷെല്‍ട്ടര്‍ നിര്‍മിക്കാനായി ഉപയോഗിച്ചിട്ടുള്ളത് ടെന്‍സൈല്‍ മെംബ്രേയ്നെ റൂഫിങ് സിസ്റ്റം തന്നെയാണ്) ചരിത്രത്തില്‍ 1980 കളില്‍ റഷ്യന്‍ ആര്‍ക്കിടെക്ട വ്ലാദിമിര്‍ ഷുക്കോവ് ആണ് ഈ സാങ്കേതിക വിദ്യ കെട്ടിട നിര്‍മാണത്തില്‍ ആദ്യമായി ഉപയോഗിച്ചത്. അതിനു ശേഷം പല രാജ്യങ്ങളും ഇത് പോലുള്ള പല നിര്‍മിതികളും ചെയ്യുകയുണ്ടായി.
നമുക്ക് ചുറ്റും തന്നെ ഇത് പോലെ ചെയ്ത ഉദാഹരണങ്ങള്‍ ധാരാളമായി കാണുവാന്‍ സാധിക്കും ലുലു മാള്‍ എടപ്പളളി , മാള്‍ ഓഫ് ട്രാവന്കോര് , നെഹ്റു ട്രോഫി ഫിനിഷിങ് പവിലിയന് തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇത്തരം മാതൃക ഉപയോഗിച്ചിട്ടുണ്ട.
നിര്‍മ്മാണ തീതി ഇങ്ങനെ
1) ബസ്, ഷെല്റ്ററിനുള്ളില് കയറി നിര്‍ത്തി ആളെ കയറ്റി പോകാന്‍ സാധിക്കുന്ന രീതിയില്‍ ആണ് പൊക്കം ചെയ്തിരിക്കുന്നത്, ആള്ക്കാര് ബസ് കാത്തു നില്ക്കുന്ന സ്ഥലം (പ്ലാറ്റ് ഫോം ) 10 അടി വീതിയില്‍ നിര്‍ദിഷ്ട ഹൈവേ റോഡില്‍ നിന്നും ഒരടി പൊങ്ങിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
2) 20 അടി പ്രോജെക്ഷന്‍ ആള്ക്കാര് നില്‍ക്കേണ്ട ഭാഗത്തു നിന്നും റൂഫ് തള്ളിയിട്ടിട്ടുണ്ട് അത് മഴയില്‍ നിന്നും വെയിലില്‍ നിന്നും പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കും.
3) തെക്കോട്ടു പോകേണ്ട ബസുകള്‍ ഉദ്ദേശിച്ചാണ് ഈ ഷെല്‍ട്ടര്‍, അത് പടിഞ്ഞാറോട്ടു തിരിച്ചു മാത്രമേ സ്ഥാപിക്കാന്‍ സാധിക്കുകയുള്ളു, സ്ഥലദൗര്ബല്യതയും പടിഞ്ഞാറോട്ടു സ്ഥാപിക്കാന്‍ കാരണമാണ്
4) സാധാരണ ഫ്രെയിംവര്‍ക്ക് താഴെഭാഗത്താണ് മിക്കവാറും ചെയ്യാറുള്ളത് അതില്‍ പക്ഷികള്‍ ചേക്കേറാനും കാഷ്ടിക്കാനുമുള്ള സാധ്യത ഉണ്ട്, പക്ഷെ ഇതില്‍ ഫ്രെയിംസ് മുകളിലാണ്.
5) മഴവെള്ളം ഒഴുകി പോകാന്‍ പാകത്തില്‍ മധ്യത്തില്‍ ഉള്ള സപ്പോര്‍ട്ടിങ് പില്ലര്‍ തന്നെ ഡ്രൈനേ പൈപ്പ് ലൈന്‍ കോണ്‍സില്‍ ചെയ്തിരിക്കുന്നു,
6) ഇതില്‍ ഉപയോഗിച്ചിരിക്കുന്ന വെള്ള നിറത്തിലുള്ള ടെന്‍സൈല്‍ ഫാബ്രിക് , സെര്‍ജി ഫെറാറി എന്ന ഫ്രഞ്ച് കമ്പനിയുടെ ലോകോത്തര നിലവാരത്തിലുള്ള ഒരു ഠന് വരെ ലോഡ് താങ്ങാന്‍ സാധിക്കുന്ന ഗ്യാരണ്ടീ ഉള്ള മെറ്റീരിയല്‍ ആണ് ഇത് ക്ലീന്‍ ചെയ്യാന്‍ വളരെ എളുപ്പമാണ്.
32 ലക്ഷത്തോളം രൂപയാവും നിര്‍മാണചിലവ്.
3500 സ്ക്വയര്‍ ഫീറ്റ് എന്ന കണക്കില്‍ നോക്കിയാല്‍ ഏകദേശം 32 ലക്ഷത്തോളം രൂപയാവും നിര്‍മാണചിലവ്. 25കൊല്ലത്തെ ഗ്യാരണ്ടീ ആണ് കരാറുകാരനും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം ലഭിക്കുക.
ആശങ്കകള്‍ വേണ്ടന്ന് അധികൃതര്‍
ആശങ്കകള്‍ വേണ്ടന്ന് അധികൃതര്‍ നിര്‍മ്മാണം പൂര്‍ത്തിയാവുമ്പോള്‍ ആശങ്കകള്‍ ഒഴിയുമെന്ന് ഉദ്ധ്യോഗസ്ഥര്‍ പ്രതീകരിച്ചു. മഴ നനയില്ല, ഇരിപ്പിടവും അനുബന്ധ വര്‍ക്കുകളും പൂര്‍ത്തിയാവുമ്പോള്‍ വിവാദങ്ങള്‍ അവസാനിക്കുമെന്നും അവര്‍ പറഞ്ഞു.