ഇടുക്കി: വന്യജീവി ആക്രമണങ്ങളില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് മൂന്നാറില്‍ ഡീൻ കുര്യാക്കോസ് എംപി അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
മൂന്നാർ ഗാന്ധി സ്ക്വയറിനു സമീപമാണ് സമരം.
വന്യജീവി ശല്യം തടയാൻ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സർക്കാർ പ്രഖ്യാപിച്ച സ്പെഷല്‍ ആർആർടി സംഘത്തെ ഉടൻ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം.
പ്രശ്നകാരികളായ ആനകളെ തുരത്തണം. മൂന്നാറില്‍ പടയപ്പ സർക്കാരിന്റെ ബ്രാൻഡ് അംബാസഡറായി വിലസുകയാണ്. പടയപ്പയെ ഉള്‍പ്പെടെ അരിക്കൊമ്ബൻ മോഡലില്‍ നാടുകടത്തണമെന്നും ജനങ്ങള്‍ക്ക് സ്വൈര്യജീവിതം ഉറപ്പുവരുത്തണമെന്നും ഡീൻ ആവശ്യപ്പെട്ടു.