തൊടുപുഴ മടക്കത്താനം പള്ളിയുടെ സമീപത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ പോലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. തൊടുപുഴ സ്വദേശിയും പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറുമായ നജീബാണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് അപകടമുണ്ടായത്. തൊടുപുഴ മടക്കത്താനം പള്ളിയുടെ സമീപത്തുനിന്നും നോമ്പുതുറ വിഭവങ്ങള്‍ വാങ്ങുന്നതിനിടെ നിയന്ത്രണം വിട്ടുവന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.