കൊറോണ വൈറസ് മഹാമാരിയും ചിക്കന്‍ഗുനിയ, ഡെങ്കിപ്പനി അടയ്ക്കമുള്ള സാംക്രമീക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ വിടുകളും പരിസരങ്ങളും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണന്ന് ഈസ്റ്റ് വാഴപ്പിള്ളി സെന്റ് മാക്സ് മില്ല്യം കോള്ബൈ ചര്‍ച്ച് വികാരി ഫാ. മാത്യു അരീകാട്ട് പറഞ്ഞു. സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ദിനമായ ഞാറാഴ്ച സി.പി.ഐ നിരപ്പ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹജന പങ്കാളിത്തത്തോടെ നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും തണല്‍ മരങ്ങളുടെ നടല്‍ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസര ശുചീകരണം സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വലിയ ഉത്തരവാദിത്വമാണ്. എന്നാല്‍ ഇത് പൂര്‍ണ്ണമായ തോതില്‍ നിര്‍വ്വഹിക്കുന്നതിന് പ്രയോഗീക ബുദ്ധിമുട്ടുകളുണ്ട്. നമ്മള് ഓരോരുത്തരും ഏറ്റെടുത്താല്‍ മാത്രമെ നമ്മുടെ പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കാന്‍ കഴിയുകയുള്ളുവെന്നും ഇതിന് സംഘടനകള്‍ നല്കുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണന്നും ഫാ.മാത്യു അരീകാട്ട് പറഞ്ഞു. സാംക്രമീക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോള്‍ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തികൊണ്ട് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു.
പകര്‍ച്ചവ്യാധിക്കെതിരെ നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളും കൊറോണ മഹാമാരിയെ പ്രതിരോധിക്കാന്‍ കൂട്ടായി നടത്തുന്ന പ്രവര്‍ത്തനങ്ങളും ഇതിന് ഉദാഹരണമാണന്നും എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. സി.പി.ഐ ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി രാജു കാരിമറ്റം അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എ.സനീര്‍, മുന്‍പഞ്ചായത്ത് മെമ്പര്‍മാരായ എം.വി.സുഭാഷ്, സിന്ധു സുഭാഷ്, പി.സി.ജോസ്, വി.റ്റി.ചാക്കോ, എം.വി.രാജേഷ്, സജി പോള്‍ എന്നിവര്‍ സംമ്പന്ധിച്ചു. കീച്ചേരിപ്പടി-ഇരമല്ലൂര്‍ റോഡിലെ നിരപ്പ് റേഷന്‍കട പടി, നിരപ്പ്-ആട്ടായം റോഡിന്റെ ഇരുവശങ്ങളിലുമാണ് ശുചീകരണം നടത്തിയത്. ഇതോടൊപ്പം നിരപ്പ് റേഷന്‍ കടപടി ജംഗ്ഷനില്‍ എല്‍ദോ എബ്രഹാം എം.എല്‍.എയും ഫാ. മാത്യു അരീകാട്ടും തണല്‍ മരങ്ങള്‍ നട്ടു.